2010, ഏപ്രിൽ 5, തിങ്കളാഴ്‌ച

അന്നു നിന്റെയാ കൈകളിൽ മുത്തമിട്ടപ്പോൾ
ഞാനറിഞ്ഞിരുന്നില്ല
നഷ്ടപ്പെടാനുള്ള കരങ്ങളാണിതെന്ന്.
അന്നു നിന്നെ മാറോടണച്ചപ്പോൾ
ഞാനറിഞ്ഞിരുന്നില്ല
അകന്നുപോകുന്ന സുഗന്ധമാണിതെന്ന്.
നിൻ അധരങ്ങൾ തന്ന ചുടുചുംബനങ്ങൾ
മാഞുപോകുന്ന സ്വപ്നം മാത്ത്രമായിരുന്നൊ ?
അന്നു നിന്നെ നഷ്ടപ്പെട്ടപ്പോൾ ഞാനറിഞ്ഞു
നഷ്ടപ്പെടാനായ് ഇന്നെനിക്കൊന്നുമില്ലെന്ന്...
നീയായിരുന്നു സ്വർഗ്ഗം നീയായിരുന്നു സ്വപ്നം
നഷ്ടപെട്ടതെല്ലാം പ്രണയമായിരുന്നു..
................................
ഇന്നു ഞാൻ പ്രണയിച്ചിടുന്നു,
നീ തന്ന വിരഹത്തേയും
വിരഹം തന്ന ഏകാന്തതയേയും...
.

......

ജീവിതം മടുത്തു ഇനി വയ്യ.....
മരിക്കാൻ വിധി തന്ന ദിവസം ഇന്നു തന്നെയാണൊ......അറിയില്ല ...ആയിരിക്കില്ല..
ഈ രാത്രി മരിക്കുന്നു..ഞാനും....
എന്നാലും നാളെയുണ്ടാകും അല്ലെ...?. നിങ്ങൾക്ക്..........

പാലത്തിൻ കൈവരിയിൽ നിന്ന് പുഴയിലേക്കു ചാടുന്നതിനു മുൻപേ അരികിലൂടെ കടന്നുപോയവന്റെ ശവം മീനുകൾ കൊത്തിവലിക്കുന്നുണ്ടായിരുന്നു.........

2009, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

“വടക്കുമ്പാട്ടെ ടവർ”

ഐഡിയയുടെ നെറ്റ്വർക്ക് സെക്ഷനിൽ നിന്നും ഒരു ഓഫീസർ ഞങളുടെ നാട്ടിലെത്തി എന്റെ തൊട്ടടുത്ത വീട്ടിനു ചുറ്റും ഭയങ്കര തിരച്ചിൽ ...ആർക്കും ഒരു പിടുത്തവും കിട്ടുന്നില്ല...
വന്നയാൾ ഒന്നു ഞങളെ നോക്കും പിന്നെ മുകളിലേക്കും.....
പ്രശ്നം മനസ്സിലാവാഞപ്പോൾ ചോതിക്കാൻ തന്നെ തീരുമാനിച്ചു...
അപ്പോൾ ഓഫീസർ പറഞ്ഞത് ഇങനെയായിരുന്നു....
“ഐഡിയയുടെ നെറ്റ്വർക്ക് സെക്ഷനിൽ നിന്നും കിട്ടിയ വിവരമനുസ്സരിച്ച്...ഇവിടെ ഒരു ടവർ ഉള്ളതായാണു കാണുന്നത്...മാത്ത്രവുമല്ല മറ്റു ടവരിനേക്കാൾ കൂടുതൽ റെയ്ഞ്ചും ഉള്ളതായി കാണിക്കുന്നുണ്ടെന്നും അയാൾ പറഞ്ഞു.“....

ഹ..ഹ..ഹഹ....
എങനെ ചിരിക്കാതിരിക്കും....
സംഭവം എന്താനെന്നു നാട്ടുകാർക്കെല്ലാം അറിയാം........

എന്താനെന്നു വച്ചാൽ.....
തൊട്ടടുത്ത് ഡെനി എന്നൊരു ചെക്കനുൺ......ആറേഴടി പൊക്കം വരും...
അവന്റെ നടത്തം എങനെയെന്നു വച്ചാൽ....
പത്തൊ പതിനഞ്ചോ സിം കാർഡു കാണും കയ്യിൽ മാത്ത്രവുമല്ല...മൂന്നു മൊബൈലും....
പല ഓഫറുകളുള്ള സിമ്മിനു മുകളിൽ എതെന്നു മനസ്സിലാക്കുവാൻ സ്റ്റിക്കറും പതിച്ചിരിക്കും...
സിമ്മുകളെല്ലാം കയ്യിലെടുത്ത് ചീട്ടു കറക്കുന്ന പോലെ ഒരു കറക്കമാ..ഏതാണോ ആവശ്യമായി വരുന്നതു അതു എടുത്ത് ഫോണിൽ ഇട്ടു വിളിക്കും......

“ഇതു കാരണം എല്ലാ ടവറിൽ നിന്നുമുള്ള റെയ്ഞ്ച് അവന്റെ അടുത്തേക്കു വരികയല്ലെ “...പിന്നെയെന്തിനാ അവിടെ ഒരു ടവർ ർ ർ ർ......

അയൽ വാസികൾ വിളിക്കുമ്പൊൽ റെയ്ഞ്ച് കിട്ടിയില്ലെങ്കിൽ ഡെനിയോട് അതുവഴിയൊന്നു പോകുവാൻ പറയും........അപ്പോൾ..... ഓകെ...

ഇതു കേട്ടുപോയ ഓഫീസർ..ഓഫീസിൽ എത്തിയതിനു ശേഷം ...“ടവറിനു പകരം ഒരു പുതു ഐഡിയയായി“ അവിടെ അവതരിപ്പിച്ചുവത്രെ.........‘’‘’‘’‘’‘’‘’‘’‘’
’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’
‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘
‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘

എൻ.ബി....(ഫോൺ ഉപയോഗം കൂടുതലായ സ്നേഹിതനെ കുറിച്ച് ഇറക്കിയതാണു ഇത്)

2009, ജൂൺ 17, ബുധനാഴ്‌ച

ഓ ദൈവമേ ..........................

പണ്ട് അച്ഛന് കമ്പനി പണിയായിരുന്നു .ദിവസം എന്പത്തി അഞ്ച് രൂപയാണ് കിട്ടിയിരുന്നത് .ഞാനും ഏട്ടനും പഠിക്കുന്ന സമയമായതു കാരണം പഠന ചെലവിനും വീട്ടു ചെലവിനും പണം കണ്ടെത്താന്‍ അച്ഛന് വളരെ വിഷമങ്ങള്‍ അനുഭവിക്കേണ്ടി വന്നു.ഞങ്ങളുടെ പഠനകാര്യത്ത്തിലായിരുന്നു അച്ചന്‍ മുന്‍തൂക്കം നല്‍കിയത്‌ . ആയത്കാരണം അച്ചന്‍ വൈകിട്ട് വീട്ടിലെത്തിയാല്‍ അമ്മയും അച്ഛനും വഴക്കാണ് .
" മക്കളുടെ വിദ്യാഭ്യാസം നടത്ത്തെണ്ടെന്നല്ല ...വീട്ടിലോട്ടു, വെച്ചു വിളമ്പി താരന്‍ വല്ലതും കൊണ്ടുവരണം എന്നതായിരിന്നു‌ അമ്മയുടെ വശം "
രാത്രി ഓല മേഞ്ഞ അടുക്കളയില്‍ പലകയിട്ട് എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കാനിരുന്നാല്‍ കഴിച്ചു കഴിയുന്നത്‌ വരെ ഇതായിരിക്കും അമ്മയുടെ വായില്‍ നിന്നു വരിക .
ഇതിനെ ചൊല്ലി ദിവസവും വഴക്കാണ് .....
...പിന്നെ ഭക്ഷണം ....
കിട്ടാറില്ല എന്നൊന്നും പറയില്ല ...
പക്ഷെ എന്നും ഒരു അവില്‍....
ചായയില്‍ കൂട്ടി തിന്നുക തന്നെ......... പിന്നെ ഇടയ്ക്ക് ചോറും ..............
ഇതു കാണുമ്പൊള്‍ ചില മുതിര്‍ന്നവര്‍ക്ക് തോന്നാം അവന്റെ ഒരു അഹങ്കാരം "ഞങ്ങള്‍ ഇവിടെ ഒരു നേരത്തെ ഭക്ഷണം കിട്ടാതെ ജീവിച്ച കാലം ഉണ്ടായിരുന്നു " എന്ന് ...
അതുകൊണ്ടല്ല .....എനിക്ക് ഇപ്പോള്‍ ഇരുപത്തി മൂന്നു വയസ്സായിറ്റൊല്ല്.
പന്ത്രണ്ടു വര്ഷം മുമ്പുള്ള കാര്യം ....എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ തലമുറയ്ക്ക് എല്ലാ സൌകര്യവുമുള്ള സമയം ........എന്നിട്ടും ആ സമയത്ത് പോലും ഞങ്ങള്‍ വിഷമങ്ങള്‍ അനുഭവിച്ചതുകൊണ്ടാണ് ഞാന്‍ സങ്കടം പറഞ്ഞതു.....
ചില സമയത്തു വെല്ലിമ്മ കുറച്ചു ഇട്ടലി കൊണ്ടുവരും അപ്പോള്‍ എനിക്കും ഏട്ടനും ആര്‍ത്തിയാ ....

......................
പണ്ടത്തെ കാലം പോയി കേട്ടോ ...........
....ഇപ്പോഴും അതെ രീതിയിലാണ്‌ ഞങ്ങളുടെ ജീവിതം എന്ന് പറയുന്നില്ല.ചില മാറ്റങ്ങള്‍ വീടിനും ആഹാരത്തിലും വലിയ ആര്‍ഭാടങ്ങളില്ലാതെ ............എല്ലാവരും സ്നേഹത്തോടെ ,അതിലുപരി മനസമാധാനത്തോടെ .........